സ്വര്‍ണ്ണം മത്താ2,1-12
വളരെ വിലപിടിപ്പുള്ള ലോഹമാണ് സ്വര്‍ണ്ണം. സ്വര്‍ണ്ണം എന്നും സൂക്ഷിച്ച് വയ്ക്കാന്‍പെടാപ്പാടാണ്. കാരണം കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോകുമോ എന്ന ഭയം എപ്പോഴും അതിന്റെ ഉടമസ്ഥര്‍ക്ക് ഉണ്ട്. അത്രയും വിലപിടിപ്പുള്ള ലോഹം എങ്ങിനെ നമ്മുടെ ആധ്യാത്മിക ജിവിതത്തെ സ്വാധീനിക്കുന്നു എന്ന് ചിന്തിക്കാം.
പിറന്ന് വീണ ഉണ്ണീശോയെ കാണാനും സമ്മാനം നല്കാനും വന്നപ്പോള്‍ കൊണ്ടുവന്നത് സ്വര്‍ണ്ണമാണ് എന്ന് നാം മനസ്സിലാക്കണം. അത്രയും വിവപിടിപ്പുള്ളതായതുകൊണ്ട് പഴയനിയമപ്രവചനമെല്ലാം പറഞ്ഞതുപോലെ സംഭവിച്ചപ്പോള്‍ ലോകം മുഴുവന്‍ അസ്വസ്ഥരായി. നക്ഷത്രം പ്രത്യക്ഷപ്പെട്ട് വഴിതെളിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായിട്ടും ലോകം തീരുമാനിച്ചു ജനിച്ച് വീണിരിക്കുന്നത് നിസ്സാരക്കാരനല്ല വലിയവനാണ്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്.. അതുകൊണ്ട് തന്നെയാണ് രാജാക്കന്മാര്‍ക്ക് സമ്മാനിക്കുന്നതുപോലെ സ്വര്‍ണ്ണം ഉണ്ണീശോയ്ക്കും സമ്മാനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. ഏറ്റവും വിലപ്പെട്ടതാവണം നാം ദൈവത്തിന് കൊടുക്കേണ്ടത്. എനിക്ക് എന്റെ ജീവിത്തത്തില്‍ വിലപ്പെട്ടത് എന്താണ് അതായിരിക്കണം നാം ദൈവത്തിന് കൊടുക്കേണ്ടത്. വിലപ്പെട്ടത് അച്ചാ....അത് എന്റെ പഠിക്കാനുള്ള കഴിവായിരിക്കും, സഹായിക്കാനുള്ള നല്ല മനസ്സായിരിക്കും, നന്നായി പാട്ടുപാടാനുള്ള കഴിവായിരിക്കും, നന്നായി ചിത്രം വരയ്ക്കാനുള്ള കഴിവായിരിക്കും,..ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കുന്നതും, ജീവിതത്തെ മനോഹരമാക്കുന്നതും നന്മയിലേക്ക് നയിക്കുന്നതും എന്താണോ അതാണ് അതാണ് ഏന്റെ ജീവിത്തതിലെ വിലപ്പെട്ടത്
സ്വര്‍ണ്ണം തുരുമ്പെടുത്ത് നശിക്കുന്ന ലോഹമല്ല എന്നതാണ് അതിന്റെ പ്രത്യേകത. ഈ ലോക ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട വളരെ സുപ്രധാനമായ ഒരു കാര്യമാണ്. പ്രലോഭനങ്ങള്‍ വീഴാതെ നമ്മുടെ ജീവിതത്തെ സൂക്ഷിക്കേണ്ടത്. പ്രലോഭനങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ അതില്‍ വീഴാതെ നാം എങ്ങിനെ ജീവിതത്തെ തിന്മയിലേക്ക് തള്ളിവിടാതെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്വര്‍ണ്ണത്തിന് തുരുമ്പിനെ പ്രതിരോധിക്കാന്‍ പറ്റുന്നതുപോലെ നാമും ജീവിതപ്രലോഭനങ്ങളെ അതിജീവിക്കാനും തരണം ചെയ്യാനും ശ്രദ്ധിക്കണം.
മറ്റു ലോഹങ്ങളെ അപേക്ഷിച്ച് ആഭരണങ്ങളും മറ്റും പണിയുന്നതിലുള്ള എളുപ്പവും സ്വര്‍ണ്ണം ശുദ്ധരൂപത്തില്‍ തന്നെ പ്രകൃതിയില്‍ ലഭ്യമാകുന്നു എന്നതാണ്. പലതരത്തിലുള്ള ആഭരണങ്ങള്‍ പണിയാന്‍ സാധിക്കുന്നു ഏറ്റവും ശുദ്ധമായ രൂപത്തില്‍ പ്രകൃതിതന്നെ നല്കുന്നു. എന്നതാണ്. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് നമ്മുടേത്. ദൈവവിളി തിരിച്ചറിഞ്ഞ് അതില്‍ തുടരുകയും പരീശീലനം സിദ്ധിക്കുകയും ചെയ്യുന്നവരായതുകൊണ്ട് ദൈവത്തോട് വിശ്വസ്തരാകാന്‍ നാം എപ്പോഴും ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ പലതും കടന്ന്‌പോകും പക്ഷേ ബോധ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ കൊണ്ടുപോകുക എന്നതാണ് നമ്മുടെ സ്വാഭാവിക പരിശുദ്ധി. പരിശുദ്ധി ഇല്ലാതെ എങ്ങിനെ നമുക്ക് നമ്മുടെ ദൈവത്തെ പ്രസാദിപ്പിക്കാനാവുക.
ഒരു ഗ്രാം സ്വര്‍ണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു തകിടാക്കി മാറ്റാന്‍ സാധിക്കും. അതായത് 0.000013 സെന്റീമീറ്റര്‍ വരെ ഇതിന്റെ കനം കുറക്കാന്‍ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റര്‍ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും. ജീവിതത്തില്‍ നാം പുലര്‍ത്തേണ്ട മനോഭാവമാണ് സ്വര്‍ണ്ണ ഈ അവസ്ഥ നമ്മെ പഠിപ്പിക്കുന്നത്. ചെറിയ സൗകര്യങ്ങള്‍ മതി അതില്‍ സംതൃപ്തി കണ്ടെത്താന്‍ നാം പഠിക്കണം. എനിക്ക് റെയ്‌നോള്‍ കമ്പിനിയുടെ പേന ഉണ്ടായിരി#ുന്നെങ്കില്‍ നന്നായി പരീക്ഷ എഴുതാമായിരുന്നു. പല കാരണങ്ങള്‍ കണ്ടെത്തി ഇല്ലായ്മയെ കാരണമാക്കി നാം എവിടെയും തോറ്റുപോകരുത്. എനിക്ക് ഇപ്പോ എന്തൊക്കെ ഉണ്ടോ അത് വച്ച് നാം ധീരമായി ജീവിക്കുക.
സ്വര്‍ണത്തെ മറ്റു ലോഹങ്ങളുമായി ചേര്‍ത്ത് സങ്കരലോഹങ്ങളാക്കാം. നാം ജീവിത്തില്‍ പുലര്‍ത്തേണ്ട ഒരു മനോഭാവമാണിത്. എല്ലാവരുമായി ഇടപഴുകി ജീവിക്കാന്‍ നാം പഠിക്കണം. ഇന്നലെ എന്റെ പള്ളിയിലെ ഒരു കുട്ടി പറയുകയാണ് ഞാന്‍ ഇനി കാറ്റക്കിസത്തിന് വരുന്നില്ല. കാരണം കൂട്ടുകാര്‍ എന്നെ കളിയാക്കി. ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈയിടെ കൂട്ടുകാര്‍ കളിയാക്കിതിന്റെ പേരില്‍ ആത്മഹത്യ സംഭിവിച്ചത്
No comments:
Post a Comment