Monday, 2 December 2024

സമയം

 സമയം

നമ്മള്‍ എപ്പോഴും പറയുക സമയമില്ല. പിന്നെ ആകട്ടെ. നാളെയാകട്ടെ. അങ്ങിനെ നീട്ടികൊണ്ടുപോകുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ സമയത്തിന്റെ വില മനസ്സിലാക്കാതെ നാം പലപ്പോഴും ആയിരിക്കാറുണ്ട്. ഫ്രീ സ്റ്റഡി കിട്ടിയാല്‍...ഇനി എന്താ ചെയ്യുക...ഒരു ഐഡിയും ഇല്ലല്ലോ....സമയത്തെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താതെ വെറുതെ നഷ്ടപ്പെടുത്താറുണ്ട്. ആത്മീയ മനുഷ്യരെ സംബന്ധിച്ചിടത്തോളം സമയത്തിന്റെ വില വളരെ വലിയതാണ്. 

ലഭിച്ചിരിക്കുന്ന സമയത്തെ എങ്ങിനെ ഉപയോഗിക്കുന്നു. നാളെയാകട്ടെ എന്ന് പറഞ്ഞ് സമയത്തെ നീട്ടികൊണ്ടുപോകുന്ന പ്രവണത എന്നിലുണ്ടോ എന്ന് പരിശോധിക്കാം. ഇന്ന് ചെയ്യാമായിരുന്ന നന്മ ചെയ്യാതെ മാറ്റി വയ്ക്കുന്നതു വഴി എന്നില്‍ തിന്മ രൂപപ്പെടുന്നതായി മനസ്സിലാക്കാം. നന്മ ചെയ്യുന്നതുവഴി നാം വരപ്രസാദവസ്ഥയിലേക്ക് നാം മാറുന്നു.  അധികം സമയമില്ല. ഒരോ നിമിഷവും വേഗത്തില്‍ കടന്ന് പോകുകയാണ്. കിട്ടിയ  സമയത്തെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി നന്മ ചെയ്യുന്നവരായി മാറാം. 

വിശുദ്ധ ജീവിതം നയിക്കാന്‍ ആശിച്ച് പറയുന്നുണ്ടാകും നാളെ ഞാന്‍ കുറച്ചു കൂടി വിശുദ്ധ ജീവിതം നയിക്കും. പാപത്തിന് അധീനാരാകില്ല. ഈശോ പറയുന്നു നാളേക്ക് മാറ്റി വയ്‌ക്കേണ്ടതല്ല നമ്മുടെ ആത്മീയ ജീവിതം. ഇന്ന് മുതല്‍ അത് തുടങ്ങേണ്ടിയിരിക്കുന്നു. കാരണം ഈ നിമിഷം പോലും നമ്മുടെ അധീനതയിലല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. സമയത്തെ പിടിച്ച് കെട്ടിയിടാനോ നിയന്ത്രിക്കാനോ സാധിക്കില്ല. അതിന് നപ്പുറമാണ് സമയം എന്ന കാര്യം തിരിച്ചറിയുക. 

സമയത്തിന്റെ പൂര്‍ണ്ണതയില്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റാത്തവര്‍ക്ക് വന്നു ചേരുന്ന ഒരു പ്രതിഭാസമാണ് ആത്മീയ മന്ദത. ചെറിയ ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ അല്പാപമായി നശിക്കും(പ്രഭാ19,1). ഏറ്റവും ചെറുത് എന്ന് പറഞ്ഞ് നാം മാറ്റിനിര്‍ത്തരുത്. ചെറിയ നുണ പറയുന്നു. ധിക്കാരത്തോടെ അധികാരികളോട് പെരുമാറുന്നു, അനുസരണമില്ലാത്ത അവസ്ഥ ക്ലാസ്സിലെ ലീഡറോ അല്ലെങ്കില്‍ ജി പി ആയാലും. ചെറിയ കാര്യങ്ങളിലെ വീഴ്ച ക്രമേണ ഗൗരവമായ അവസ്ഥയിലേക്ക് നമ്മെ എത്തിക്കും. വലിയ പാപത്തിലേക്ക് നമ്മെ എത്തിക്കും. പിശാചിന് നാം അവസരം കൊടുക്കരുത്(എഫേ4,27). വിശുദ്ധ ജോണ്‍ ക്രസോസ്റ്റോ പറയുന്നത് അത് തന്നെയാണ്.


No comments:

Post a Comment

HISTORY OF - 'ST MARY'S MINOR SEMINARY, MADONA NAGAR -TRICHUR

   The priestly formation of the seminarians of the Archeparchy of Trichur is coordinated under the auspices of St. Mary’s Minor Seminary....