Monday, 2 December 2024

വിശുദ്ധ ഫ്രാൻസിസ് സേവ്യർ.

 വിശുദ്ധ ഫ്രാൻസിസ് സേവ്യർ.

(ഡിസംബർ - 3)


പിരണീസ് പർവതപ്രാന്തത്തിൽ, നാവാരെ പ്രവിശ്യയുടെ ഹെസ്പാനിയ മേഖലയിൽ, ബാസ്ക് വംശത്തിൽ പെട്ട ഒരു പ്രഭുകുടുംബത്തിലാണ് ഫ്രാൻസിസ് സേവ്യർ ജനിച്ചത്. 'സേവ്യർ' (Xavier, Xabier) എന്ന കുടുംബപ്പേര്, ബാസ്ക് ഭാഷയിലെ എറ്റ്സ്സാബെറി' (etxaberri) എന്ന സ്ഥലസൂചകനാമത്തിന്റെ (toponymic) രൂപഭേദമാണ്. "പുതിയ വീട്" എന്നാണ് അതിനർത്ഥം. ഇളയമകനായിരുന്ന സേവ്യർ പുരോഹിതവൃത്തി തെരഞ്ഞെടുത്ത് അതിനുള്ള യോഗ്യത സമ്പാദിക്കാനായി 20-നടുത്തു വയസ്സുള്ളപ്പോൾ പാരിസ് സർവകലാശാലയിൽ വിദ്യാർത്ഥിയായി. അവിടെ അദ്ദേഹം പതിനൊന്നു വർഷം ചെലവഴിച്ചു. പ്രൊട്ടസ്റ്റന്റ് നവീകരണത്തിന്റെ ആദ്യഘട്ടത്തിൽ നവീകരണാഭിമുഖ്യമുള്ള ചില സംഘങ്ങളുമായി സേവ്യർ അടുത്തിരുന്നു. എന്നാൽ സ്വന്തം നാട്ടുകാരനും തന്നേക്കാൾ 15 വയസ്സുള്ള മൂപ്പുള്ളവനുമായ ഇഗ്നേഷ്യസ് ലൊയോളയുമായുള്ള പരിചയം അദ്ദേഹത്തിന്റെ കത്തോലിക്കാ പ്രതിബദ്ധത ഉറപ്പിക്കുകയും ജീവിതഗതി തന്നെ മാറ്റിമറിക്കുകയും ചെയ്തു.


ബാസ്ക് വംശജരായ ഇഗ്നേഷ്യസും സേവ്യറും തമ്മിലുള്ള പരിചയത്തിന്റെ തുടക്കം ആയാസരഹിതമായിരുന്നില്ല. സേവ്യർ ഇഗ്നേഷ്യസിന്റെ പ്രഭാവത്തിൽ വന്നതു മെല്ലെ ആയിരുന്നു. താൻ "ഏറ്റവും ബുദ്ധിമുട്ടി കുഴച്ച മാവ് സേവ്യർ ആയിരുന്നെന്ന്" ഇഗ്നേഷ്യസ് പറഞ്ഞതായി അദ്ദേഹത്തിന്റെ സഹായി പൊളാങ്കോ പാതിരി രേഖപ്പെടുത്തിയിട്ടുണ്ട്. ക്രമേണ ഇഗ്നേഷ്യസിന്റെ ആദർശനിഷ്ഠയുടെ സ്വാധീനത്തിൽ വന്ന ഫ്രാൻസിസ് 1534-ൽ വിശുദ്ധമറിയത്തിന്റെ സ്വർഗ്ഗാരോപണത്തിരുനാളായ ഓഗസ്റ്റ് 15-ന് പാരിസിന്റെ വടക്കൻ പ്രാന്തത്തിലുള്ള മോണ്ട്മാർട്രെയിലെ ചാപ്പലിൽ ഇഗ്നേഷ്യസിനും മറ്റ് അഞ്ച് അനുയായികൾക്കുമൊപ്പം ഈശോസഭാംഗമായി വൃതവാഗ്ദാനം നടത്തി. പൗരോഹിത്യപരിശീലനത്തിനു ശേഷം 1537 ജൂൺ 24-ന് ഇറ്റലിയിലെ വെനീസിൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു. തുടർന്ന് കുറേക്കാലം ബൊളോണ്യയിലെ ഒരു ആശുപത്രിയിലും റോമിൽ ഇഗ്നേഷ്യസിന്റെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.


ദൗത്യാരംഭം.


അക്കാലത്ത് പോർച്ചുഗൽ രാജാവ്, പൗരസ്ത്യദേശത്തെ കോളനികളിൽ പ്രവർത്തിക്കാനായി നാലു ഈശോസഭാ വൈദികരെ നിയോഗിക്കാൻ ഇഗ്ലേഷ്യസ് ലൊയോളയോട് അഭ്യർത്ഥിച്ചു. രണ്ടു പേരെ മാത്രം അയക്കാനായിരുന്നു ഇഗ്നേഷ്യസിന്റെ തീരുമാനം. അങ്ങനെ തെരഞ്ഞെടുക്കപ്പെട്ട ഇരുവരിൽ ഒരാൾ രോഗബാധിതനായതിനെ തുടർന്ന് അയാൾക്കു പകരം പോകാനുള്ള ഇഗ്നേഷ്യസിന്റെ നിർദ്ദേശം ഫ്രാൻസിസ് സേവ്യർ മടി കാട്ടാതെ അനുസരിച്ചു. പുറപ്പെടുന്നതിനു മുൻപ് ഒരുങ്ങാൻ കൊടുത്തത് ഒരു ദിവസം മാത്രമായിരുന്നു.


ഇന്ത്യയിലേക്കു കപ്പൽ കയറുന്നതിനായി സേവ്യറും സഹചാരിയും പോർച്ചുഗലിലെ ലിസ്ബണിലെത്തി. കപ്പൽ കാത്തിരിക്കെ ലിസ്ബണിലെ നാമമാത്ര ക്രിസ്ത്യാനികൾക്കിടയിൽ അവർ പ്രവർത്തിച്ചു. ഒടുവിൽ സഹചാരി ലിസ്ബണിലെ വേദപ്രഘോഷണത്തിൽ തുടർന്നതിനാൽ ഇന്ത്യയിലേക്കു പുറപ്പെട്ടത് സേവ്യർ മാത്രമായിരുന്നു. ദീർഘമായ കപ്പൽ യാത്രക്കിടെ അദ്ദേഹം സഹയാത്രക്കാരെ സഹായിക്കുകയും കപ്പലിലെ നിലവാരം കൂടിയ സ്വന്തം മുറി രോഗാവസ്ഥയിലുള്ളവർക്കായി ഒഴിഞ്ഞുകൊടുക്കുകയും ചെയ്തു.


ഇന്ത്യയിൽ


പറവർ സമുദായത്തിലെ ഒരു വ്യക്തിയെ ക്രിസ്തുമതത്തിലേക്കു പരിവർത്തനം ചെയ്യുന്ന ഫ്രാൻസിസ് സേവ്യർ

13 മാസം ദീർഘിച്ച ദുരിതപൂർണ്ണമായ യാത്രക്കൊടുവിൽ 1542 മേയ് 6-ന്  ഫ്രാൻസിസ് സേവ്യർ ഇന്ത്യയുടെ പശ്ചിമതീരത്ത് പോർച്ചുഗീസ് കോളനിയായിരുന്ന ഗോവയിൽ കപ്പലിറങ്ങി. ഒരു പ്രാർത്ഥനാമഞ്ജരിയും കത്തോലിക്കാ പ്രതി-നവീകരണക്കാർക്കിടയിൽ പ്രചരിച്ചിരുന്ന 'വിശുദ്ധിമാർഗ്ഗം' (De Instituione bene vivendi) എന്ന പുസ്തകവും മാത്രമായിരുന്നു വേദപ്രചാരസഹായികളായി അദ്ദേഹം കരുതിയിരുന്നത്. ക്രൊയേഷ്യൻ മാനവികതാവാദി മാർക്കൊ മാറുലിക്കിന്റെ കൃതിയായ 'വിശുദ്ധിമാർഗ്ഗം', ബൈബിളിലെ ഗുണപാഠകഥകലെ ആശ്രയിച്ചുള്ള സന്മാർഗ്ഗബോധിനി ആയിരുന്നു.


ഒരു ചെറിയ മണികിലുക്കികൊണ്ട് തെരുവിലൂടെ നടന്നായിരുന്നു സേവ്യർ തന്റെ പ്രബോധനത്തിനു ശ്രോതാക്കളെ സംഘടിപ്പിച്ചിരുന്നത്. ആൾ കൂടിക്കഴിയുമ്പോൾ അദ്ദേഹം തന്റെ സന്ദേശം വാക്ചാതുരിയോടെ അവതരിപ്പിച്ചു. ക്രിസ്തുസന്ദേശത്തിന്റെ ആത്മാർത്ഥതയും പ്രസാദഭാവവും തികഞ്ഞ അവതരണം വഴി അനേകരെ അദ്ദേഹം സ്വവിശ്വാസത്തിലേക്കു പരിവർത്തനം ചെയ്തു. തന്റെ ശ്രോതാക്കളുടെ ദരിദ്രജീവിതത്തിൽ സേവ്യർ തികച്ചും പങ്കുപറ്റി. അദ്ദേഹം രോഗശാന്തികൾ സാധിച്ചതായി പറയപ്പെടുന്നെങ്കിലും അവയ്ക്കു പിന്നിൽ പ്രഘോഷകന്റെ ആത്മവിശ്വാസത്തിന്റെ സാംക്രമികതയും ("contagious self-confidence") ചില്ലറ വൈദ്യജ്ഞാനവും ആയിരുന്നിരിക്കാം എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തനിക്ക് അത്ഭുതപ്രവർത്തന ശേഷിയുണ്ടെന്ന് അദ്ദേഹം ഒരിക്കലും അവകാശപ്പെട്ടില്ല. വേദപ്രചാരകരെ പരിശീലിപ്പിക്കാനായി ഗോവയിൽ ഒരു കലാലയവും അദ്ദേഹം തുടങ്ങി.


തുടർന്ന് സേവ്യർ തെക്കുകിഴക്കേ ഇന്ത്യയിലെ പറവർ സമുദായക്കാർക്കിടയിൽ പ്രവർത്തിക്കാൻ തുടങ്ങി. മീൻപിടുത്തവും മറ്റും തൊഴിലാക്കിയിരുന്ന ഈ സമുദായത്തിലെ വലിയൊരു വിഭാഗം നേരത്തേ ക്രിസ്തുമതം സ്വീകരിച്ചിരുന്നെങ്കിലും പുതിയ പ്രബോധകന്മാരുടെ അഭാവത്തിൽ അവർ നാമമാത്രവിശ്വാസികളായി കഴിയുകയായിരുന്നു. അവർക്കിടയിൽ കഴിഞ്ഞ രണ്ടു വർഷക്കാലത്തിനിടെ സേവ്യർ, വിശ്വാസപ്രമാണവും, പത്തു കല്പനകളും, കർത്തൃപ്രാർത്ഥനയും മറ്റും തമിഴ് ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി അവരെ പഠിപ്പിച്ചു. തിരുവിതാംകൂറിന്റെ തീരപ്രദേശങ്ങളിലും സേവ്യർ സുവിശേഷം പ്രസംഗിച്ചു. സിലോണും അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായി.


മലാക്കായും മറ്റും


ഫ്രാൻസിസ് സേവ്യറുടെ യാത്രാപഥം

1545-ൽ സേവ്യർ മാലാക്കയിലേക്കു കപ്പൽ കയറി. അവിടെ ഏതാനും മാസങ്ങളിലെ പ്രഘോഷണത്തിനു ശേഷം അദ്ദേഹം ഇന്തോനേഷ്യയുടെ കിഴക്കു ഭാഗത്തുള്ള മൊളക്കസ് ദ്വീപുകളിലെത്തി. അവിടെ ഒന്നരവർഷത്തോളം അദ്ദേഹത്തിന്റെ പ്രവർത്തനമേഖലയായിരുന്നതായി പറയപ്പെടുന്ന ദ്വീപുകൾ ഏതെന്നു വ്യക്തമല്ല. ഫിലിപ്പീൻസിന്റെ തെക്കേയറ്റത്തുള്ള മിന്ദനാവോ ദ്വീപിൽ സേവ്യർ എത്തിയതായും ഒരു പാരമ്പര്യമുണ്ട്. ഫിലിപ്പീൻസിലെ ആദ്യത്തെ അപ്പസ്തോലൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കാറുമുണ്ട്. സേവ്യറുടേ വിശുദ്ധപദവി പ്രഖ്യാപിക്കുന്ന മാർപ്പാപ്പയുടെ പ്രഘോഷണത്തിൽ പോലും ഈ പാരമ്പര്യം കാണാം. എങ്കിലും ഇത് ഇതേവരെ തെളിയിക്കപ്പെട്ടിട്ടില്ല.


ജപ്പാൻ


1547-ൽ വീണ്ടും മലാക്കായിലെത്തിയ സേവ്യർ അവിടെ ജപ്പാൻകാരനായ ഹാൻ-സിർ എന്നയാളുമായി പരിചയപ്പെട്ടു. ജപ്പാനെക്കുറിച്ച് കേട്ടറിഞ്ഞ അദ്ദേഹം അവിടെ സുവിശേഷസന്ദേശം എത്തിക്കാൻ ആഗ്രഹിച്ചു. എങ്കിലും ഗോവയിലെ അപ്പോഴത്തെ സ്ഥിതിയിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആവശ്യമായിരുന്നതിനാൽ അദ്ദേഹം തൽക്കാലം അവിടേക്കു മടങ്ങി. ജപ്പാൻകാരനായ ഹാൻ-സിറിനേയും അദ്ദേഹം ഗോവയിലേക്കു കൂടെ കൊണ്ടു പോയിരുന്നു. അവിടെ അയാൾ പാബ്ലോ ഡി സാന്താ ഫെ എന്ന പേരിൽ ക്രിസ്തുമതം സ്വീകരിച്ചിരുന്നു. 1549-ൽ സേവ്യർ ജപ്പാനിലേക്കു തിരിച്ചു. ഹാൻ-സിറും മൂന്നു സഹസന്യാസിമാരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കപ്പലിൽ സേവ്യർ ജപ്പാനീസ് ഭാഷ പഠിക്കാൻ ശ്രമിച്ചു. ജപ്പാനിൽ ആദ്യം കപ്പലടുത്ത തുറമുഖങ്ങളിലെ അധികാരികൾ അവർക്കു പ്രവേശനം അനുവദിച്ചില്ല. ഒടുവിൽ 1549 ആഗ്സ്റ്റ് മാസം അവർ കഗോഷിമാ തുറമുഖത്ത് കപ്പലിറങ്ങി. അവിടെ സേവ്യറും അനുചരന്മാരും തെരുവീഥികളിൽ സുവിശേഷം പ്രസംഗിച്ചു. ജനങ്ങൾ അവരെ ഉപചാരപൂർവം ശ്രവിച്ചു. എങ്കിലും ഭാഷാജ്ഞാനത്തിന്റെ പരിമിതി തടസ്സമായി. പലപ്പോഴും വേദപാഠത്തിന്റെ വായന മാത്രമായി പ്രഭാഷണം. രണ്ടു വർഷത്തെ പ്രവർത്തനത്തിനു ശേഷം അദ്ദേഹം 1552 ജനുവരി മാസത്തിൽ മലാക്ക വഴി ഗോവയിൽ മടങ്ങിയെത്തി.


മരണം


1552 ഏപ്രിൽ 17-ആം തിയതി സേവ്യർ ഗോവയിൽ നിന്ന് സാന്താ ക്രൂസ് എന്ന കപ്പിലിൽ ചൈനയിലേക്കു തിരിച്ചു. ഏറെ കഷ്ടതകൾ നിറഞ്ഞ യാത്രക്കൊടുവിൽ ആഗസ്റ്റു മാസം അവരുടെ കപ്പൽ കാന്റൻ നദീമുഖത്ത്, ചൈനീസ് തീരത്തു നിന്ന് 14 കിലോമീറ്റർ അകലെയുള്ള ഷാങ്ങ് ചുവാൻ എന്ന ദ്വീപിലെത്തി. അൽവേരോ ഫെരേയ്‌രാ എന്ന ഈശോസഭാ വൈദികാർത്ഥിയും, അന്തോണിയോ എന്നു പേരായ ഒരു ചീനക്കാരനും ദക്ഷിണേന്ത്യയിൽ നിന്നു പോയ ക്രിസ്റ്റഫർ എന്ന പരിചാരകനും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. അക്കാലത്ത് യൂറോപ്യന്മാർ ചൈനയിൽ പ്രവേശിക്കുന്നത് വധശിക്ഷയർഹിക്കുന്ന കുറ്റമായിരുന്നിട്ടും വഴി കിട്ടിയാൽ പ്രവേശനത്തിനു ശ്രമിക്കാൻ സേവ്യർ ആഗ്രഹിച്ചു. ആ കാത്തിരിപ്പിനിടെ അദ്ദേഹത്തിനു പനി പിടിപെട്ടു. ജ്വരബാധിതനായിരിക്കെ സേവ്യർ മണിക്കൂറുകൾ ഏതോ അജ്ഞാതഭാഷയിൽ സംസാരിച്ചെന്നും അധരങ്ങൾ യേശുനാമം ആവർത്തിച്ചിരുന്നെന്നും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന അന്തോണിയോ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ജ്വരമൂർച്ഛയിൽ അദ്ദേഹം സംസാരിച്ചത് മാതൃഭാഷയായ ബാസ്ക് ആയിരിക്കാനാണു സാദ്ധ്യത എന്നു കരുതപ്പെടുന്നു. 1552 ഡിസംബർ 2ന് 46 വയസ്സുള്ളപ്പോൾ ഫ്രാൻസിസ് സേവ്യർ ഷാങ്ങ് ചുവാൻ ദ്വീപിൽ അന്തരിച്ചു. "കർത്താവേ നിന്നിൽ ഞാൻ പ്രത്യാശ വച്ചു; എന്നെ നിത്യനിരാശയിൽ വീഴ്ത്തരുതേ" എന്ന പ്രാർത്ഥന ആയിരുന്നു അദ്ദേഹത്തിന്റെ അന്ത്യമൊഴി എന്നു പറയപ്പെടുന്നു.


മരണശേഷം


ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന ഫ്രാൻസിസ് സേവ്യറുടെ ദേഹം

ഫ്രാൻസിസ് സേവ്യർ കിഴക്കൻ ദേശങ്ങളിൽ നിന്ന് യൂറോപ്പിലേക്കയച്ച കത്തുകൾ സൃഷ്ടിച്ച സുവിശേഷാവേശം, ഒട്ടേറെ യുവാക്കളെ വേദപ്രചാരവേലയിലേക്ക് ആകർഷിച്ചിരുന്നു. മരണശേഷം കിഴക്കും പടിഞ്ഞാറും അദ്ദേഹത്തിന്റെ കീർത്തി പരന്നു. ഷാങ്ങ് ചുവാൻ ദ്വീപിലെ കടൽത്തീരത്താണ് സേവ്യറുടെ ദേഹം ആദ്യം സംസ്കരിച്ചത്. എന്നാൽ 1553 മാർച്ചു മാസം ദേഹം പോർച്ചുഗീസ് അധീനതയിലിരുന്ന മലാക്കയിലെ വിശുദ്ധ പൗലോസിന്റെ ദേവാലയത്തിലേക്കു മാറ്റി. അതേവർഷം ഡിസംബർ മാസം ഫ്രാൻസിസ് സേവ്യറുടെ ശരീരം കപ്പൽ മാർഗ്ഗം ഗോവയിലേക്കു കൊണ്ടു വന്നു. ഇപ്പോൾ അത് ഗോവയിലെ ബോം ജീസസ് ഭദ്രാസനപ്പള്ളിയിൽ വണങ്ങപ്പെടുന്നു.


വിശുദ്ധൻ ആശീർവാദവും ജ്ഞാനസ്നാനവും പോലുള്ള വിശുദ്ധകാര്യങ്ങൾക്ക് ഉപയോഗിച്ചിരുന്ന വലംകൈയ്യുടെ അസ്ഥികളിൽ ഒന്ന് 1614-ൽ വേർപെടുത്തി റോമിലേക്കു കൊണ്ടു പോയി. അവിടെ അത് ഈശോസഭക്കാരുടെ മുഖ്യദേവാലയത്തിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു. കൈയ്യുടെ മറ്റൊരസ്ഥി ചൈനയിലെ പഴയ പോർച്ചുഗീസ് അധീനപ്രദേശമായ മക്കാവുവിൽ സൂക്ഷിക്കപ്പെട്ടിരിക്കുന്നു.


1619 ഒക്ടോബർ 25-ന് പൗലോസ് അഞ്ചാമൻ മാർപ്പാപ്പ ഫ്രാൻസിസ് സേവ്യറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. 1622-ൽ ഗ്രിഗോരിയോസ് പതിനഞ്ചാമൻ അദ്ദേഹത്തിന്റേയും ഇഗ്നേഷ്യസ് ലൊയോളയുടേയും വിശുദ്ധപദവിയും പ്രഖ്യാപിച്ചു. വിദേശരാജ്യങ്ങളിൽ പ്രവർത്തിക്കുന്ന റോമൻ കത്തോലിക്കാ വേദപ്രചാരകരുടെ മദ്ധ്യസ്ഥനായി സേവ്യർ കണക്കാക്കപ്പെടുന്നു. ഡിസംബർ മൂന്നാം തിയതിയാണ് അദ്ദേഹത്തിന്റെ തിരുനാൾ.

സമയം

 സമയം

നമ്മള്‍ എപ്പോഴും പറയുക സമയമില്ല. പിന്നെ ആകട്ടെ. നാളെയാകട്ടെ. അങ്ങിനെ നീട്ടികൊണ്ടുപോകുകയാണ് ചെയ്യാറ്. ഇത്തരത്തില്‍ സമയത്തിന്റെ വില മനസ്സിലാക്കാതെ നാം പലപ്പോഴും ആയിരിക്കാറുണ്ട്. ഫ്രീ സ്റ്റഡി കിട്ടിയാല്‍...ഇനി എന്താ ചെയ്യുക...ഒരു ഐഡിയും ഇല്ലല്ലോ....സമയത്തെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്താതെ വെറുതെ നഷ്ടപ്പെടുത്താറുണ്ട്. ആത്മീയ മനുഷ്യരെ സംബന്ധിച്ചിടത്തോളം സമയത്തിന്റെ വില വളരെ വലിയതാണ്. 

ലഭിച്ചിരിക്കുന്ന സമയത്തെ എങ്ങിനെ ഉപയോഗിക്കുന്നു. നാളെയാകട്ടെ എന്ന് പറഞ്ഞ് സമയത്തെ നീട്ടികൊണ്ടുപോകുന്ന പ്രവണത എന്നിലുണ്ടോ എന്ന് പരിശോധിക്കാം. ഇന്ന് ചെയ്യാമായിരുന്ന നന്മ ചെയ്യാതെ മാറ്റി വയ്ക്കുന്നതു വഴി എന്നില്‍ തിന്മ രൂപപ്പെടുന്നതായി മനസ്സിലാക്കാം. നന്മ ചെയ്യുന്നതുവഴി നാം വരപ്രസാദവസ്ഥയിലേക്ക് നാം മാറുന്നു.  അധികം സമയമില്ല. ഒരോ നിമിഷവും വേഗത്തില്‍ കടന്ന് പോകുകയാണ്. കിട്ടിയ  സമയത്തെ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി നന്മ ചെയ്യുന്നവരായി മാറാം. 

വിശുദ്ധ ജീവിതം നയിക്കാന്‍ ആശിച്ച് പറയുന്നുണ്ടാകും നാളെ ഞാന്‍ കുറച്ചു കൂടി വിശുദ്ധ ജീവിതം നയിക്കും. പാപത്തിന് അധീനാരാകില്ല. ഈശോ പറയുന്നു നാളേക്ക് മാറ്റി വയ്‌ക്കേണ്ടതല്ല നമ്മുടെ ആത്മീയ ജീവിതം. ഇന്ന് മുതല്‍ അത് തുടങ്ങേണ്ടിയിരിക്കുന്നു. കാരണം ഈ നിമിഷം പോലും നമ്മുടെ അധീനതയിലല്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിയുക. സമയത്തെ പിടിച്ച് കെട്ടിയിടാനോ നിയന്ത്രിക്കാനോ സാധിക്കില്ല. അതിന് നപ്പുറമാണ് സമയം എന്ന കാര്യം തിരിച്ചറിയുക. 

സമയത്തിന്റെ പൂര്‍ണ്ണതയില്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റാത്തവര്‍ക്ക് വന്നു ചേരുന്ന ഒരു പ്രതിഭാസമാണ് ആത്മീയ മന്ദത. ചെറിയ ചെറിയ കാര്യങ്ങള്‍ അവഗണിക്കുന്നവര്‍ അല്പാപമായി നശിക്കും(പ്രഭാ19,1). ഏറ്റവും ചെറുത് എന്ന് പറഞ്ഞ് നാം മാറ്റിനിര്‍ത്തരുത്. ചെറിയ നുണ പറയുന്നു. ധിക്കാരത്തോടെ അധികാരികളോട് പെരുമാറുന്നു, അനുസരണമില്ലാത്ത അവസ്ഥ ക്ലാസ്സിലെ ലീഡറോ അല്ലെങ്കില്‍ ജി പി ആയാലും. ചെറിയ കാര്യങ്ങളിലെ വീഴ്ച ക്രമേണ ഗൗരവമായ അവസ്ഥയിലേക്ക് നമ്മെ എത്തിക്കും. വലിയ പാപത്തിലേക്ക് നമ്മെ എത്തിക്കും. പിശാചിന് നാം അവസരം കൊടുക്കരുത്(എഫേ4,27). വിശുദ്ധ ജോണ്‍ ക്രസോസ്റ്റോ പറയുന്നത് അത് തന്നെയാണ്.


സ്വര്‍ണ്ണം ചിന്തകള്‍


സ്വര്‍ണ്ണം മത്താ2,1-12

വളരെ വിലപിടിപ്പുള്ള ലോഹമാണ് സ്വര്‍ണ്ണം. സ്വര്‍ണ്ണം എന്നും സൂക്ഷിച്ച് വയ്ക്കാന്‍പെടാപ്പാടാണ്. കാരണം കള്ളന്മാര്‍ മോഷ്ടിച്ചുകൊണ്ടുപോകുമോ എന്ന ഭയം എപ്പോഴും അതിന്റെ ഉടമസ്ഥര്‍ക്ക് ഉണ്ട്. അത്രയും വിലപിടിപ്പുള്ള ലോഹം എങ്ങിനെ നമ്മുടെ ആധ്യാത്മിക ജിവിതത്തെ സ്വാധീനിക്കുന്നു എന്ന് ചിന്തിക്കാം.

പിറന്ന് വീണ ഉണ്ണീശോയെ കാണാനും സമ്മാനം നല്കാനും വന്നപ്പോള്‍ കൊണ്ടുവന്നത് സ്വര്‍ണ്ണമാണ് എന്ന് നാം മനസ്സിലാക്കണം. അത്രയും വിവപിടിപ്പുള്ളതായതുകൊണ്ട് പഴയനിയമപ്രവചനമെല്ലാം പറഞ്ഞതുപോലെ സംഭവിച്ചപ്പോള്‍ ലോകം മുഴുവന്‍ അസ്വസ്ഥരായി. നക്ഷത്രം പ്രത്യക്ഷപ്പെട്ട് വഴിതെളിക്കുകയും പ്രകാശിക്കുകയും ചെയ്യുന്നു. തീര്‍ച്ചയായിട്ടും ലോകം തീരുമാനിച്ചു ജനിച്ച് വീണിരിക്കുന്നത് നിസ്സാരക്കാരനല്ല വലിയവനാണ്. പ്രവചനങ്ങളുടെ പൂര്‍ത്തീകരണമാണ്.. അതുകൊണ്ട് തന്നെയാണ് രാജാക്കന്മാര്‍ക്ക് സമ്മാനിക്കുന്നതുപോലെ സ്വര്‍ണ്ണം ഉണ്ണീശോയ്ക്കും സമ്മാനിച്ചത് എന്ന് നമുക്ക് മനസ്സിലാക്കാം. ഏറ്റവും വിലപ്പെട്ടതാവണം നാം ദൈവത്തിന് കൊടുക്കേണ്ടത്. എനിക്ക് എന്റെ ജീവിത്തത്തില്‍ വിലപ്പെട്ടത് എന്താണ് അതായിരിക്കണം നാം ദൈവത്തിന് കൊടുക്കേണ്ടത്. വിലപ്പെട്ടത് അച്ചാ....അത് എന്റെ പഠിക്കാനുള്ള കഴിവായിരിക്കും, സഹായിക്കാനുള്ള നല്ല മനസ്സായിരിക്കും, നന്നായി പാട്ടുപാടാനുള്ള കഴിവായിരിക്കും, നന്നായി ചിത്രം വരയ്ക്കാനുള്ള കഴിവായിരിക്കും,..ജീവിതത്തില്‍ ഏറ്റവും സന്തോഷം നല്കുന്നതും, ജീവിതത്തെ മനോഹരമാക്കുന്നതും നന്മയിലേക്ക് നയിക്കുന്നതും എന്താണോ അതാണ്  അതാണ് ഏന്റെ ജീവിത്തതിലെ വിലപ്പെട്ടത്

സ്വര്‍ണ്ണം തുരുമ്പെടുത്ത് നശിക്കുന്ന ലോഹമല്ല എന്നതാണ് അതിന്റെ പ്രത്യേകത. ഈ ലോക ജീവിതത്തില്‍ നാം ശ്രദ്ധിക്കേണ്ട വളരെ സുപ്രധാനമായ ഒരു കാര്യമാണ്. പ്രലോഭനങ്ങള്‍ വീഴാതെ നമ്മുടെ ജീവിതത്തെ സൂക്ഷിക്കേണ്ടത്. പ്രലോഭനങ്ങള്‍ ഉണ്ടാവുക എന്നത് സ്വാഭാവികമായ കാര്യമാണ്. എന്നാല്‍ അതില്‍ വീഴാതെ നാം എങ്ങിനെ ജീവിതത്തെ തിന്മയിലേക്ക് തള്ളിവിടാതെ സൂക്ഷിക്കുന്നു എന്നത് വളരെ പ്രധാനപ്പെട്ടതാണ്. സ്വര്‍ണ്ണത്തിന് തുരുമ്പിനെ പ്രതിരോധിക്കാന്‍ പറ്റുന്നതുപോലെ നാമും ജീവിതപ്രലോഭനങ്ങളെ അതിജീവിക്കാനും തരണം ചെയ്യാനും ശ്രദ്ധിക്കണം.


മറ്റു ലോഹങ്ങളെ അപേക്ഷിച്ച് ആഭരണങ്ങളും മറ്റും പണിയുന്നതിലുള്ള എളുപ്പവും സ്വര്‍ണ്ണം ശുദ്ധരൂപത്തില്‍ തന്നെ പ്രകൃതിയില്‍ ലഭ്യമാകുന്നു എന്നതാണ്. പലതരത്തിലുള്ള ആഭരണങ്ങള്‍ പണിയാന്‍ സാധിക്കുന്നു ഏറ്റവും ശുദ്ധമായ രൂപത്തില്‍ പ്രകൃതിതന്നെ നല്കുന്നു. എന്നതാണ്. ദൈവത്തിന് സമര്‍പ്പിക്കപ്പെട്ട ജീവിതമാണ് നമ്മുടേത്. ദൈവവിളി തിരിച്ചറിഞ്ഞ് അതില്‍ തുടരുകയും പരീശീലനം സിദ്ധിക്കുകയും ചെയ്യുന്നവരായതുകൊണ്ട് ദൈവത്തോട് വിശ്വസ്തരാകാന്‍ നാം എപ്പോഴും ശ്രദ്ധിക്കണം. സാഹചര്യങ്ങള്‍ പലതും കടന്ന്‌പോകും പക്ഷേ ബോധ്യങ്ങളില്‍ വെള്ളം ചേര്‍ക്കാതെ കൊണ്ടുപോകുക എന്നതാണ് നമ്മുടെ സ്വാഭാവിക പരിശുദ്ധി. പരിശുദ്ധി ഇല്ലാതെ എങ്ങിനെ നമുക്ക് നമ്മുടെ ദൈവത്തെ പ്രസാദിപ്പിക്കാനാവുക.

ഒരു ഗ്രാം സ്വര്‍ണ്ണം അടിച്ചു പരത്തി ഒരു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഒരു തകിടാക്കി മാറ്റാന്‍ സാധിക്കും. അതായത് 0.000013 സെന്റീമീറ്റര്‍ വരെ ഇതിന്റെ കനം കുറക്കാന്‍ കഴിയും. അതു പോലെ വെറും 29 ഗ്രാം സ്വര്‍ണ്ണം ഉപയോഗിച്ച് 100 കിലോ മീറ്റര്‍ നീളമുള്ള കമ്പിയുണ്ടാക്കാനും സാധിക്കും. ജീവിതത്തില്‍ നാം പുലര്‍ത്തേണ്ട മനോഭാവമാണ് സ്വര്‍ണ്ണ ഈ അവസ്ഥ നമ്മെ പഠിപ്പിക്കുന്നത്. ചെറിയ സൗകര്യങ്ങള്‍ മതി അതില്‍ സംതൃപ്തി കണ്ടെത്താന്‍ നാം പഠിക്കണം. എനിക്ക് റെയ്‌നോള്‍ കമ്പിനിയുടെ പേന ഉണ്ടായിരി#ുന്നെങ്കില്‍ നന്നായി പരീക്ഷ എഴുതാമായിരുന്നു. പല കാരണങ്ങള്‍ കണ്ടെത്തി ഇല്ലായ്മയെ കാരണമാക്കി നാം എവിടെയും തോറ്റുപോകരുത്. എനിക്ക് ഇപ്പോ എന്തൊക്കെ ഉണ്ടോ അത് വച്ച് നാം ധീരമായി ജീവിക്കുക.


സ്വര്‍ണത്തെ മറ്റു ലോഹങ്ങളുമായി ചേര്‍ത്ത് സങ്കരലോഹങ്ങളാക്കാം. നാം ജീവിത്തില്‍ പുലര്‍ത്തേണ്ട ഒരു മനോഭാവമാണിത്. എല്ലാവരുമായി ഇടപഴുകി ജീവിക്കാന്‍ നാം പഠിക്കണം. ഇന്നലെ എന്റെ പള്ളിയിലെ ഒരു കുട്ടി പറയുകയാണ് ഞാന്‍ ഇനി കാറ്റക്കിസത്തിന് വരുന്നില്ല. കാരണം കൂട്ടുകാര്‍ എന്നെ കളിയാക്കി. ഞാന്‍ അവസാനിപ്പിക്കുകയാണ്. ഈയിടെ കൂട്ടുകാര്‍ കളിയാക്കിതിന്റെ പേരില്‍ ആത്മഹത്യ സംഭിവിച്ചത്‌


HISTORY OF - 'ST MARY'S MINOR SEMINARY, MADONA NAGAR -TRICHUR

   The priestly formation of the seminarians of the Archeparchy of Trichur is coordinated under the auspices of St. Mary’s Minor Seminary....