കാശിയിലെ ക്രിസ്തു
(വാരാണസിയിലെ ക്രൈസ്തവസാന്നിദ്ധ്യം)
ഗംഗയിലേക്ക് വന്നുചേരുന്ന വരുണ, അസി നദികള്‍ക്കിടയില്‍ ആറരക്കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന വാരാണസി (കാശി/ ബനാറസ്) ഹൈന്ദവവിശ്വാസത്തിലെ പുണ്യഭൂമിയാണ്. ഗംഗാതീരത്ത് കാശി വിശ്വനാഥന്‍റെ (പരമശിവന്‍റെ) ലിംഗപ്രതിഷ്ഠ നടത്തിയിരിക്കുന്ന പുരാതനക്ഷേത്രമാണ് ഇവിടെ സുപ്രധാനം. അതിനോട് അനുബന്ധമായും സ്വതന്ത്രമായും മൂവായിരത്തോളം ക്ഷേത്രങ്ങള്‍ കാശിയിലുണ്ട്. അതേസമയം തന്നെ കാശി പുണ്യഭൂമിയാകുന്നത് ഹൈന്ദവവിശ്വാസധാരകളുടെ സാന്നിദ്ധ്യം കൊണ്ടു മാത്രമല്ല. ബുദ്ധമതവും ജൈനമതവും സിഖ് മതവും ഇസ്ലാമും എല്ലാം കാശിയിലുണ്ട്. ഇവരുടെയെല്ലാം ആരാധനാലയങ്ങള്‍ എണ്ണംപറഞ്ഞ് കാശിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇസ്ലാമിക ആരാധനാലയങ്ങള്‍ 1500 എണ്ണത്തോളം വരുമെന്നാണ് ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റിയിലെ പ്രഭാഷണത്തില്‍ കേട്ടത്. ദൈവചിന്തയുടെയും ആത്മീയതയുടെയും ഈ ഭൂമി ഏറ്റവുമധികം നൂറ്റാണ്ടുകള്‍ ജനങ്ങള്‍ അധിവസിച്ച ഒരിടമായിട്ടാണ് ചരിത്രത്തില്‍ അടയാളപ്പെട്ടിരിക്കുന്നത്.
1. വാരാണസി രൂപത
City of light (പ്രകാശത്തിന്‍റെ നഗരം), city of learning and burning (പഠനത്തിന്‍റെയും ദഹനത്തിന്റെയും നഗരം) എന്നിങ്ങനെയൊക്കെ അറിയപ്പെടുന്ന മതപാരന്പര്യങ്ങളുടെ സംഗമവേദിയായ ഈ പുരാതനനഗരത്തിലെ ക്രൈസ്തവസാന്നിദ്ധ്യം എങ്ങനെ, എത്രമാത്രം എന്നതൊക്കെയാണ് ഈ ചെറുലേഖനം അവതരിപ്പിക്കാന്‍ ശ്രമിക്കുന്നത്. വാരാണസിയിലെ ക്രൈസ്തവസാന്നിദ്ധ്യത്തെ രണ്ടു രീതിയില്‍ മനസ്സിലാക്കാന്‍ സാധിക്കും. വാരാണസിയില്‍ അതേപേരില്‍ത്തന്നെ ഒരു ലത്തീന്‍ രൂപത നിലനില്‍ക്കുന്നുണ്ട്. ആഗ്ര അതിരൂപതയുടെ കീഴില്‍ അലഹാബാദ് രൂപതയില്‍ നിന്ന് വേര്‍പിരിഞ്ഞ് ഉത്തര്‍പ്രദേശില്‍ 1946-ല്‍ രൂപംകൊണ്ടതാണ് ബനാറസ് രൂപത (Diocese of Banaras). 1971-ല്‍ സിറ്റിയുടെ പേര് വാരാണസി എന്ന് മാറിയതോടു കൂടി രൂപതയുടെ പേരും വാരാണസി (Diocese of Varanasi) എന്നാക്കി മാറ്റി. ഇപ്പോഴത്തെ ബിഷപ്പ് യൂജീന്‍ ജോസഫാണ്. രൂപതയുടെ കത്തീഡ്രല്‍ പരിശുദ്ധ മറിയത്തിന്‍റെ നാമം പേറിക്കൊണ്ട് (St. Mary's Cathedral) വാരാണസി നഗരത്തില്‍ തന്നെ സ്ഥിതി ചെയ്യുന്നു. ക്രിസ്മസ്, ഈസ്റ്റര്‍ ദിനങ്ങളില്‍ നിയന്ത്രിക്കാനാവാത്ത വിധം കത്തീഡ്രല്‍ ദേവാലയത്തിലേക്ക് വാരാണസിയിലെ ജനപഥം ഒഴുകിയെത്തുന്ന ചിത്രങ്ങള്‍ അത്ഭുതാവഹമാണ്. എങ്കിലും ഇടവകാംഗങ്ങള്‍ എണ്ണത്തില്‍ വളരെ ചുരുക്കം മാത്രമാണ്.
വാരാണസി കത്തോലിക്കാരൂപതയുടെ ദേവാലയങ്ങളും ഇതര ക്രൈസ്തവവിഭാഗങ്ങളുമടക്കം 12 ക്രൈസ്തവദേവാലയങ്ങള്‍ വാരാണസിയിലുണ്ട്. അതു കൂടാതെ വാരണസിയില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ക്രൈസ്തവസന്ന്യാസഭവനങ്ങളും ആശ്രമങ്ങളും ധാരാളം.
2. ഇന്ത്യന്‍ മിഷണറി സൊസൈറ്റി (IMS)
ഭാരതത്തിന്‍റെ വിശാലമായ മിഷന്‍ പ്രദേശങ്ങളില്‍ കപ്പൂച്ചിന്‍ മിഷനറിമാരുടെ സാന്നിദ്ധ്യം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്നതാണ്. ഫ്രാന്‍സിസ് അസ്സീസി തന്നെ സ്ഥാപിച്ച ഫ്രാന്‍സിസ്കന്‍ ഒന്നാം ഒര്‍ഡറിന്‍റെ മൂന്ന് ശാഖകളിലൊന്നാണ് കപ്പൂച്ചിന്‍സ് (OFM Cap.). വാരാണസി രൂപത അതിന്‍റെ രൂപീകരണത്തിന് കപ്പൂച്ചിന്‍ മിഷനറിമാരോട് ഏറെ കടപ്പെട്ടിരിക്കുന്നു. വാരാണസിയിലെ സാധാരണക്കാരായ മനുഷ്യര്‍ക്ക് ഈശോയുടെ സുവിശേഷം പങ്കുവെച്ചുകൊടുക്കുന്നതിന് വ്യക്തമായ ദീര്‍ഘവീക്ഷണത്തോടു കൂടി ഫാ. ഗാസ്പര്‍ എ. പിന്‍റോ രൂപം കൊടുത്തതാണ് ഇന്ത്യന്‍ മിഷണറി സൊസൈറ്റി. 1941-ല്‍ വാരാണസിയില്‍ (അന്ന് അലഹാബാദ് രൂപത) ഇന്ത്യന്‍ മിഷണറി സൊസൈറ്റിയുടെ ആദ്യഭവനം സ്ഥാപിക്കപ്പെട്ടു. മിഷണറി ചൈതന്യം അതേപടി നിലനിര്‍ത്തുന്നതിനും തുടര്‍ന്നുകൊണ്ടു പോകുന്നതിനുമായി 1953-ല്‍ IMS സന്യാസസമൂഹമായി ഉയര്‍ത്തപ്പെട്ടു. തിരുസഭയുടെ മിഷണറി പ്രവര്‍ത്തനങ്ങളില്‍ ഭാഗഭാക്കായിക്കൊണ്ട് സുവിശേഷവത്കരണത്തിന് നിരന്തരമുന്നേറ്റങ്ങള്‍ നടത്തുക എന്നതാണ് ഈ സമൂഹത്തിന്‍റെ ഉദ്ദേശലക്ഷ്യം.
പേരില്‍ത്തന്നെയുള്ള 'ഇന്ത്യന്‍' എന്ന വിശേഷണം ശ്രദ്ധേയമാണ്. പ്രസ്തുത സന്ന്യാസസമൂഹത്തിന്റെ പ്രാദേശികസ്വഭാവം അതില്‍ത്തന്നെ വ്യക്തമാണ്. അതിലെ അംഗങ്ങള്‍ ഇന്ത്യക്കാരായിരിക്കുമെന്നത് മാത്രമല്ല, വ്യക്തിപരമായ ജീവിതവും സമൂഹജീവിതവും സഭയില്‍ നിര്‍വ്വഹിക്കേണ്ട ശുശ്രൂഷയുമെല്ലാം "ഇന്ത്യന്‍" ആണെന്ന് അത് സൂചിപ്പിക്കുന്നുണ്ട്. സുവിശേഷത്താല്‍ ശുദ്ധീകരിക്കപ്പെട്ട പരന്പരാഗതമൂല്യങ്ങളും സാംസ്കാരികസന്പത്തും അഭിമാനത്തോടെ ഉയര്‍ത്തിപ്പിടിക്കുമെന്നും ശുശ്രൂഷയില്‍ ഉള്‍ച്ചേര്‍ക്കുമെന്നും അതര്‍ത്ഥമാക്കുന്നുണ്ട്.
3. മാതൃധാം ആശ്രമവും ഭാരതീയ-ക്രൈസ്തവ ആത്മീയതയും (Matridham Ashram and Indo-Christian spirituality)
അമ്മയുടെ ഭവനം (the abode of Mother) എന്നാണ് മാതൃധാം എന്നതിന്‍റെ അര്‍ത്ഥം. മാതൃധാം ഒരു ആത്മീയഭവനമാണ്, ആശ്രമമാണ് - ഭാരതീയശൈലിയില്‍ ചിട്ടപ്പെടുത്തിയ ക്രൈസ്തവ ആശ്രമം. ഭാരതീയ-ക്രൈസ്തവ ആത്മീയത അനുഭവിക്കാനും പഠിക്കാനും സാധിക്കുന്ന ഒരിടമാണ് മാതൃധാം. ജാത-മത വിശ്വാസങ്ങള്‍ക്കതീതമായി എല്ലാ സത്യാന്വേഷകര്‍ക്കും ആശ്രമം സ്വാഗതമരുളുന്നു. ഇത് സാധനയുടെ (contemplation) ഒരിടമാണ്. മൃഗങ്ങളുടെയും (കുറുക്കന്മാരെയും മയിലിനെയും നേരിട്ട് അടുത്ത് കാണാം) പക്ഷികളുടെയും സാന്നിദ്ധ്യം കൊണ്ട് യഥാര്‍ത്ഥ സത്യാന്വേഷകര്‍ക്ക് പ്രചോദനമരുളുന്ന പ്രകൃതി മാതൃധാമിന്‍റെ പ്രത്യേകതയാണ്.
വാരാണസിയിലെ സകലര്‍ക്കും മാതൃധാം ആശ്രമം സ്വഭവനം പോലെയാണ്. എല്ലാവര്‍ക്കും ആശ്രമത്തില്‍ ഒരിടമുണ്ട്. തികച്ചും ഭാരതീയമായ രീതിയില്‍ അര്‍പ്പിക്കപ്പെടുന്ന വിശുദ്ധ ബലിയും യാമപ്രാര്‍ത്ഥനകളും സന്ദര്‍ശകര്‍ക്ക് അവരുടെ ആത്മീയബോദ്ധ്യങ്ങളില്‍ അപരിചിതത്വം നല്കുന്നില്ല. ജീവിതത്തിന്‍റെ എല്ലാ അംശങ്ങളിലും വാരാണസിയുടെ സംസ്കാരത്തോട് അനുരൂപപ്പെട്ടിരിക്കുന്ന ആശ്രമം അതിനാല്‍ത്തന്നെ ഏതു സത്യാന്വേഷിക്കും ശങ്കകൂടാതെ കയറിച്ചെല്ലാവുന്ന ഇടമായിത്തീര്‍ന്നിരിക്കുന്നു.
ആശ്രമത്തിന്‍റെ പ്രധാനപ്രവര്‍ത്തനങ്ങള്‍
1. ഭാരതീയ-ക്രൈസ്തവ ആദ്ധ്യാത്മികത പ്രോത്സാഹിപ്പിക്കുക
2. വിശ്വാസം പങ്കുവെക്കുക വഴി ജനങ്ങളുടെ ആത്മീയനവീകരണം സാധിക്കുക
3. സത്യാന്വേഷികള്‍ക്ക് മാനസികവും ആത്മീയവുമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കുക
4. മതാന്തരസംവാദം പ്രോത്സാഹിപ്പിക്കുക (മാറിവന്ന രാഷ്ട്രീയസാഹചര്യത്തില്‍ പലവിധ ലഹളകള്‍ക്ക് വേദിയായിരുന്ന വാരാണസി മാതൃധാമിലെ മതാന്തരസമ്മേളനങ്ങളുടെ ഫലമായി പൂര്‍ണമായും അവയില്‍ നിന്ന് മുക്തമായി എന്നത് അത്ഭുതകരമാണ്)
ഈശോയുടെ സുവിശേഷം എങ്ങനെയാണ് വാരാണസിയില്‍ മാംസം ധരിക്കുന്നത് എന്നതിനുള്ള ഉത്തരമാണ് മാതൃധാം ആശ്രമം. അതിന്‍റെ ഭാഗമായി ഇന്ത്യയുടെ ആത്മീയവും സാംസ്കാരികവുമായ മൂല്യങ്ങളെയും സംസ്കാരഘടകങ്ങളെയും ക്രൈസ്തവവിശ്വാസത്തിലേക്ക് സ്വാഗതം ചെയ്യുകയും സുവിശേഷമൂല്യങ്ങളെ തികച്ചും പ്രാദേശികമായ രീതിയില്‍ അവതരിപ്പിക്കുകയും ജീവിച്ചുകാണിക്കുകയുമാണ് ചെയ്യുന്നത്. മറ്റുവാക്കുകളില്‍ പറഞ്ഞാല്‍ ഒരു ഇന്ത്യന്‍ കാഴ്ചപ്പാടില്‍ നിന്നുകൊണ്ട് ഈശോയുടെ സുവിശേഷത്തെ വായിക്കലാണത്.
4. ക്രിസ്തുഭക്ത മുന്നേറ്റം (Kristbhakta Movement)
ഇന്ത്യന്‍ മിഷണറി സൊസൈറ്റി ദശകങ്ങളോളം വാരാണസിയിലും സമീപഗ്രാമങ്ങളിലും പലവിധത്തിലുള്ള പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്നു. അത്തരം സ്ഥലങ്ങളില്‍ ദൈവികഇടപെടലുകളുടെ പ്രാധാന്യം മനസ്സിലാക്കിയ മിഷണറിമാര്‍ അവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചിലപ്പോഴൊക്കെ അവരെ മാതൃധാം ആശ്രമത്തിലേക്ക് കൊണ്ടുവരികയും ചെയ്തിരുന്നു. 1993 മുതല്‍ ആശ്രമത്തില്‍ വലിയ രീതിയില്‍ മതാന്തരപ്രാര്‍ത്ഥനാ സമ്മേളനങ്ങള്‍ നടത്തുകയും നോന്പുകാലത്ത് സ്ഥിരമായ പ്രാര്‍ത്ഥനാശുശ്രൂഷകള്‍ ആരംഭിക്കുകയും ചെയ്തു. നോന്പുകാലത്തെ വെള്ളിയാഴ്ചകളില്‍ പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷകള്‍ക്കായി ജനങ്ങളെ ക്ഷണിച്ചുതുടങ്ങി. 1995-ല്‍ സത്യാന്വേഷകര്‍ക്കായുള്ള സത്സംഗങ്ങള്‍ എല്ലാ രണ്ടാം ശനിയാഴ്ചകളും ആശ്രമത്തില്‍ ആരംഭിച്ചു. അതേവര്‍ഷം തന്നെ സ്വാമി അനില്‍ദേവ് (Fr. Anildev IMS) ഗ്രാമങ്ങളിലേക്കും ആശ്രമത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചു. അക്കാലം മുതല്‍ ഗ്രാമങ്ങളില്‍ നിന്ന് ആശ്രമത്തിലെ സത്സംഗില്‍ പങ്കെടുക്കുന്നതിനായി ആളുകളെത്തിത്തുടങ്ങി.
ഇപ്രകാരം ആശ്രമത്തിലെത്തിച്ചേരുന്നവരെയാണ് ക്രിസ്തുഭക്ത (Kristbhaktas) എന്നു വിളിക്കുന്നത്. അവരാരും മാമ്മോദീസാ സ്വീകരിച്ച് ക്രൈസ്തവരായവരല്ല, മറിച്ച് ക്രിസ്തുവിനെ അറിയുകയും പിന്തുടരുകയും ചെയ്യുന്ന മനുഷ്യരാണ്. ചെറിയ നന്പറുകളിലാരംഭിച്ച ക്രിസ്തുഭക്തര്‍ ഇന്ന് ആയിരങ്ങള്‍ പിന്നിട്ട് പതിനായിരങ്ങളായി വളര്‍ന്നുകൊണ്ടിരിക്കുന്നു. വാരാണസി രൂപതയിലെ ക്രൈസ്തവവിശ്വാസികളേക്കാളധികമാണ് ഇന്ന് ക്രിസ്തുഭക്തരുടെ എണ്ണം. നിലവിലുള്ള ക്രൈസ്തവരുടെ വിശ്വാസത്തെപ്പോലും വെല്ലുവിളിക്കുന്ന ബോദ്ധ്യങ്ങളോടെയാണ് ക്രിസ്തുഭക്തമുന്നേറ്റം ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നത്.
ആശ്രമത്തിലെത്തുന്ന ക്രിസ്തുഭക്തരെ പ്രത്യേകമായി പരിഗണിക്കുന്നു. അവര്‍ക്കായി ആശ്രമത്തില്‍ സത്സംഗ് ഭവന്‍, ദര്‍ശന്‍ ഭവന്‍ (പ്രാര്‍ത്ഥനാമുറി), പരാമര്‍ശ് കക്ഷ് (കൗണ്‍സലിംഗ് മുറി) എന്നിവ ഒരുക്കിയിട്ടുണ്ട്. രൂപതാദ്ധ്യക്ഷന്‍റെ പ്രത്യേക അനുവാദത്തോടെ ആശ്രമത്തില്‍ ക്രിസ്തുഭക്തര്‍ക്കായി പ്രത്യേക ക്രിസ്മസ്, ഈസ്റ്റര്‍ ആഘോഷങ്ങളുമുണ്ട്. പതിനായിരങ്ങളാണ് പ്രസ്തുത പ്രോഗ്രാമില്‍ പങ്കെടുക്കാനായി വിദൂരഗ്രാമങ്ങളില്‍ നിന്നും അയല്‍ജില്ലകളില്‍ നിന്നുപോലും മാതൃധാമില്‍ എത്തിച്ചേരുന്നത്. ഇന്ന് ഈ മുന്നേറ്റം ഉത്തര്‍പ്രദേശിലെ അസംഗാദ്, ബാലിയ, ബാഹോഹി, ഗാജിപൂര്‍, മൗ, മിര്‍സാപൂര്‍ മുതലായ സ്ഥലങ്ങളിലേക്കും ബിഹാറിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു. ദല്‍ഹിയിലെ ഫരീദാബാദ്, മദ്ധ്യപ്രദേശിലെ ജബല്‍പൂര്‍, ജാര്‍ഘണ്ടിലെ റാഞ്ചി, ബിഹാറിലെ പാറ്റ്ന എന്നിവിടങ്ങളില്‍ സത്സംഗം നടക്കാറുണ്ട്. അലഹാബാദിലെ യേശു ദര്‍ബാര്‍ മുന്നേറ്റവും ക്രിസ്തുഭക്തമുന്നേറ്റത്തോട് സമാനമായ ഒന്നാണ്. വര്‍ഷം തോറും മാതൃധാമില്‍ നടത്തപ്പെടുന്ന ത്രിദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ ഇവിടങ്ങളില്‍ നിന്നെല്ലാം ക്രിസ്തുഭക്തര്‍ എത്തിച്ചേരാറുണ്ട്. ഇതരമതനേതാക്കളും ഈ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കപ്പെടാറുമുണ്ട്.
ക്രിസ്തുഭക്തരുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഞായറാഴ്ചകളിലും സത്സംഗ് നടത്താനാരംഭിച്ചു. കിലോമീറ്ററുകള്‍ നടന്ന് ക്രിസ്തുഭക്തര്‍ ഞായറാഴ്ചകളില്‍ സദ്ഗുരുവായ യേശുവിന്‍റെ ദര്‍ശനത്തിനായി മാതൃധാമില്‍ എത്തിച്ചേരുന്നത് നിര്‍വൃതിദായകമായ കാഴ്ചയാണ്.
5. ക്രിസ്തുഭക്തമുന്നേറ്റത്തിന്‍റെ തനിമകള്‍
ഒരു കീഴാള മത-സാംസ്കാരിക പ്രതിഭാസത്തിന്റെ വ്യാഖ്യാനശൈലിയിലാണ് (hermeneutics of a sabaltern religio-cultural phenomenon) ക്രിസ്തുഭക്തമുന്നേറ്റം ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഹൈന്ദവമതവിശ്വാസങ്ങളുടെയും ക്രൈസ്തവവിശ്വാസത്തിന്റെയും ഇടയില്‍ നിന്നുകൊണ്ട് ക്രിസ്തുഭക്തരുടെ ആത്മീയവും മതപരവുമായ അനുഭവങ്ങളെ മനസ്സിലാക്കുക എന്നത് ശ്രമകരമായ ഒരു ദൗത്യമാണ്. വിശ്വാസങ്ങള്‍ പങ്കുവെക്കുന്ന (sharing of faiths) ഒരു രീതിശാസ്ത്രമാണ് ഇവിടെ മിഷൻ പ്രവര്‍ത്തനത്തിനായി സ്വീകരിച്ചിരിക്കുന്നത്. സുവിശേഷസന്ദേശവും ജീവിതസന്ദേശവും ഇവിടെ ഒരുപോലെ പ്രധാനമാണ്. ജീവിതം അരികിലില്ലാത്ത സുവിശേഷം അവരെ അന്പരപ്പിക്കും. അതിനാലാണ് അവരുടെ ജീവിതത്തില്‍ നിന്നുകൊണ്ട് സുവിശേഷത്തിലേക്ക് നോക്കാന്‍ മിഷണറിമാര്‍ നിര്‍ബന്ധിതരാകുന്നത്. ഭാരതത്തിലെ ജനത്തിനിടയില്‍ സഭ ജീവിക്കേണ്ടതെങ്ങനെയാണെന്നും ഭാരതജനതക്ക് മനസ്സിലാകുന്ന വിധത്തില്‍ സുവിശേഷസന്ദേശം പ്രഘോഷിക്കേണ്ടതെങ്ങനെയാണെന്നും ക്രിസ്തുഭക്ത മുന്നേറ്റം നമ്മെ പഠിപ്പിക്കുന്നു.
ക്രിസ്തുഭക്തമുന്നേറ്റം സാംസ്കാരികാനുരൂപണത്തിന്‍റെ തത്വങ്ങള്‍ ആഴത്തില്‍ ഉള്‍ക്കൊണ്ടിരിക്കുന്നു. വ്യത്യസ്തമതപാരന്പര്യങ്ങളിലെ നന്മകളും ആത്മീയസത്യങ്ങളും സ്വീകരിച്ചിരിക്കുന്നു. അവയെല്ലാമുപയോഗിച്ചുകൊണ്ട് ക്രിസ്തുവിന്‍റെ തനിമയെ ചൂണ്ടിക്കാണിക്കുന്നതിലാണ് ക്രിസ്തുഭക്തമുന്നേറ്റത്തിന്‍റെ പ്രസക്തി അടങ്ങിയിരിക്കുന്നത്. എല്ലാം ഉള്‍ക്കൊള്ളുന്പോഴും ക്രിസ്തുസന്ദേശത്തിന്‍റെ വ്യതിരിക്തത നഷ്ടപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. എന്നാല്‍ ക്രിസ്തുസന്ദേശത്തിന്‍റെ തനിമയെ ബാഹ്യമായ ആചാരാനുഷ്ഠാനങ്ങളില്‍ അന്വേഷിക്കരുതെന്ന് മാത്രം.
ഹൈന്ദവപാരന്പര്യത്തിലെ സന്യാസവും ആശ്രമസങ്കല്പവും സ്വീകരിച്ചാണ് ഈ സവിശേഷ മിഷന്‍ രൂപപ്പെടുന്നത്. കാവിവസ്ത്രങ്ങളും മന്ത്രോച്ചാരണരീതിയിലുള്ള പ്രാര്‍ത്ഥനകളും കീര്‍ത്തനങ്ങളും ഉപയോഗിക്കുന്നു. ഇരുന്നുകൊണ്ടുള്ള ബലിയര്‍പ്പണത്തില്‍ ഭാരതീയമായ അര്‍ച്ചനാരീതികളും ഉപചാരങ്ങളും ഉള്‍ച്ചേര്‍ത്തിരിക്കുന്നു. പൂക്കളും വെളിച്ചവുമൊക്കെ ഉപയോഗപ്പെടുത്തുന്നത് തികച്ചും ഭാരതീയമായ ശൈലിയിലും രീതിയിലുമാണ്.
യോഗക്ക് വേണ്ടിയുള്ള പ്രത്യേകസ്ഥലം തന്നെ ആശ്രമത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. യോഗയെങ്ങനെയാണ് മിഷനറിപ്രവര്‍ത്തനത്തിന് ഉപകാരപ്പെടുക എന്നത് ആശ്രമജീവിതത്തോട് ചേര്‍ന്നുനില്‍ക്കുന്പോള്‍ തിരിച്ചറിയാനാവുന്ന കാര്യമാണ്. ഭാരതീയമായതെല്ലാം വിജാതീയമാണെന്നും വിജാതീയമായതെല്ലാം പൈശാചികമാണെന്നും വിധിയെഴുതുന്ന ഉപരിപ്ലവവും വൈകാരികവുമായ ആത്മീയതക്ക് കാശിയിലെ മിഷനില്‍ സ്ഥാനമില്ലെന്ന് മാത്രമല്ല, അത്തരം ആശയങ്ങള്‍തന്നെ ഇവര്‍ക്കന്യമാണ്.
കാശിയിലെ ക്രിസ്തു (സമാപനം)
മലയാളത്തില്‍ എഴുതപ്പെട്ട ഈ ലേഖനം മലയാളികളായ വായനക്കാരെ ഉദ്ദേശിച്ചുള്ളതാണ്. കേരളത്തിലെ സഭക്ക് തികച്ചും അപരിചിതനായിരിക്കും കാശിയിലെ ക്രിസ്തുവെന്ന് നിസംശയം പറയാം. അതിന്‍റെ ധാരാളം തെളിവുകള്‍ ഈ നാളുകളില്‍ നമുക്ക് ലഭിച്ചിട്ടുമുണ്ട്. ഇന്ത്യന്‍-ക്രിസ്ത്യന്‍ ആത്മീയജീവിതശൈലിയുടെ അനുരണനങ്ങള്‍ കേരളം വിട്ടാല്‍ മറ്റെല്ലാ സംസ്ഥാനങ്ങളിലും ഇന്ന് നമുക്ക് കാണാന്‍ കഴിയും. ഇത്തരം ക്രൈസ്തവ മിഷനറി മുന്നേറ്റങ്ങളെ അസൂയയോടെയും പകയോടെയും നോക്കുന്ന വര്‍ഗ്ഗീയശക്തികള്‍ ഹൈന്ദവമായതെല്ലാം ക്രിസ്ത്യാനികള്‍ അടിച്ചുമാറ്റുന്നുവെന്ന വിലകുറഞ്ഞതും ആഴമില്ലാത്തതുമായ ആരോപണങ്ങളുന്നയിക്കുന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. എന്നാല്‍, ഏറെ ദുഖകരം, അത്തരം ആരോപണങ്ങളെ മുഖവിലക്കെടുത്തുകൊണ്ട് മിഷനറിമാര്‍ തങ്ങളുടെ ജീവിതം കൊടുത്തുകൊണ്ട് ഭാരതത്തില്‍ പൂര്‍ത്തിയാക്കുന്ന മിഷനറിപ്രവര്‍ത്തനങ്ങളെ അവഹേളിക്കുന്ന ക്രൈസ്തവരും നമുക്കിടയില്‍ പെരുകിവരുന്നു എന്നതാണ്. കേരളസഭയുടെ അടച്ചുറപ്പുള്ള ആവാസവ്യവസ്ഥയിലിരുന്നുകൊണ്ട് കാവിയും രുദ്രാക്ഷവും നിലവിളക്കും ഇരുന്നുകൊണ്ടുള്ള ബലിയര്‍പ്പണവുമെല്ലാം വിജാതീയമാണെന്ന് വിളിച്ചുകൂവുന്നവര്‍ യഥാര്‍ത്ഥത്തില്‍ സഭയേര്‍പ്പെട്ടിരിക്കുന്ന വളരെ വലിയ ഈ മിഷനറിദൗത്യത്തെക്കുറിച്ച് എത്രകണ്ട് അവബോധമുള്ളവരാണ് എന്നത് സംശയമാണ്.
(പിന്‍കുറിപ്പ്: ഇത്തരം മുന്നേറ്റങ്ങളെ മതംമാറ്റം എന്ന് ആക്ഷേപിക്കുന്ന വര്‍ഗീയശക്തികള്‍ ഇന്ന് പെരുകി വരുന്നു. ക്രൈസ്തവര്‍ മതം മാറ്റുന്നുവെന്നാരോപിക്കുന്നവര്‍ പക്ഷേ അവര്‍ മതംമാറ്റുന്നതിനെക്കുറിച്ച് ഒന്നും മിണ്ടാറില്ല. ക്രിസ്തുവിശ്വാസം സ്വീകരിക്കുന്നവരിലും അധികം പേര്‍ തനത് ഗോത്രവര്‍ഗവിശ്വാസങ്ങളില്‍ നിന്നും മറ്റ് ഭാരതീയമതപാരന്പര്യങ്ങളില്‍ നിന്നും ഈ ആരോപണങ്ങളുന്നയിക്കുന്നവരുടെ വിശ്വാസധാരയിലേക്ക് ചേരാറുണ്ട്. അത് മതംമാറ്റമാണെന്ന് അവര്‍ അംഗീകരിക്കുകയോ ഏറ്റുപറയുകയോ ചെയ്യുന്നില്ലാ എന്നിടത്ത് ഈ ആരോപണത്തിലെ ഇരട്ടത്താപ്പ് നമുക്ക് വ്യക്തമാകും)
Noble Thomas Parackal

No comments:
Post a Comment