Tuesday, 18 November 2025

തോണി

  തോണി

                                        മത്തായി 8, 23-26


വഞ്ചി, നൗക,വള്ളം,ഓടം എന്നീ പേരുകളില്‍ അറിയപ്പെടുന്നു.

1) ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേയ്ക്കായി, യാത്രയ്ക്കായും, വസ്തുക്കള്‍ കൊണ്ടുപോകുന്നതിനുമം ഉപയോഗിക്കുന്നവയാണ് തോണി. ജലഗതാഗത്തിന് വളരെ സഹായമാണ് തോണി....യാത്രാസൗകര്യത്തിനായി മനുഷ്യന്‍ പണ്ട് മുതല്‍ ഉപയോഗിക്കുന്നവയാണ്......ജീവിതത്തില്‍ നാം മുന്നോട്ട് പോകുമ്പോള്‍ ആരുടെയും സഹായമില്ലാതെ എനിക്ക് ജീവിക്കാം എന്ന് വിചാരിക്കുന്നത് അപകടമാണ്. അത് സ്വാര്‍ത്ഥത പ്രതിഫലിപ്പിക്കുന്നതാണ്. സ്വന്തം കാര്യം മാത്രം നോക്കുന്ന ചിന്താഗതിയാണ്. അത്തരം ചിന്താരീതികളില്‍ നാം പെട്ടുപോകുന്നുണ്ടോ എന്ന് ചിന്തിക്കുന്നത് നല്ലതാണ്. 


2) തോണിയുടെ ജീവിത പങ്കാളിയാണ്. തുഴയില്ലാതെ മുന്നോട്ടുള്ള യാത്ര ചിന്തിക്കാന്‍ പോലും സാധിക്കില്ല.  തുഴയാണ് വള്ളത്തെ നിയന്ത്രിക്കുന്നത്. തുഴയില്ലെങ്കില്‍ മുന്നോട്ട് പോകാന്‍ പറ്റില്ല. ....ജീവിതത്തിലെ തുഴയായി മാറുന്നത് ദൈവം തന്നെയാണ്. ജീവിതത്തിലെ പ്രധാന സന്ദര്‍ഭങ്ങളില്‍ മുന്നോട്ട് പോയാല്‍ ശരിയാകില്ല എന്ന ചിന്തയാല്‍ കഷ്ടപ്പെടുമ്പോല്‍ നമുക്ക് തുണയാകേണ്ടത് ദൈവാശ്രയമാണ്. ദൈവസന്നിധിയില്‍ ഇരുന്ന് പ്രാര്‍ത്ഥിക്കുമ്പോള്‍ ദൈവം തരുന്ന ഉത്തരങ്ങള്‍ വലുതാണ്. അത്ഭുതപ്പെട്ടുപോകാം.


3) തുഴയില്ലാതെ തോണി നീങ്ങില്ല എന്നതാണ്.ജീവിതത്തില്‍ പ്രാര്‍ത്ഥനയും സ്വപ്നവും നമ്മുടെ കൂടെ ഉണ്ട് അതോടൊപ്പം പരിശ്രമവും കൂടിചേരുമ്പോഴാണ് അനുഗ്രഹീതരാകുന്നത്.


4) തോണിക്ക് പ്രളയത്തെ പേടിക്കേണ്ടതില്ല. വെള്ളത്തിലൂടെ സഞ്ചരിക്കാനാണ് അതിന്റെ രൂപകല്പന.കാരണം അതിനെ അതിജീവിക്കാനുള്ള കരുത്ത് അതിന് അതിനാല്‍ തന്നെ ഉണ്ട്. എന്നാല്‍ പേടിക്കേണ്ടത് തുളയുള്ള തോണിയാണ് ഉള്ളതെങ്കില്‍  മാത്രമാണ്. അത് അപകടമാണ് വരുത്തിവയ്ക്കും. .ജീവിതമാകുന്ന തോണിയില്‍ തുളയുണ്ടാക്കുന്നത് പാപമാണ്. പാപബോധം നഷ്ടപ്പെടുന്നത് ജീവിതത്തിന്റെ താളെതെറ്റിക്കും. എല്ലാം നശിച്ച് പോകാന്‍ സാധ്യതയുണ്ട്.


5) തോണി ചെറുതായാലും വെള്ളത്തില്‍ സഞ്ചരിക്കാന്‍ പറ്റും--ഹൃദയ വിശാലത നമുക്ക് ആവശ്യമാണ്. ഹൃദയ വിശാലത നഷ്ടപ്പെടുമ്പോള്‍ പലരെയും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥയാണ്. മറ്റുള്ളവരുടെ ചെറിയ ചെറിയ കുറവ് പോലും ഉള്‍ക്കൊള്ളാന്‍ പറ്റാത്ത അവസ്ഥ


6) തിമില്‍ - തോണിയെ നിയന്ത്രിക്കുന്ന പലകയാണ്. വെള്ളത്തിന്റെ അടിയില്‍  പമ്പരം പോലെ ഉള്ള വസ്തുവാണ്. അതാണ് തോണിയെ വലത്തോട്ടോ ഇടത്തോട്ടോ തിരിക്കുന്നത് .....സെമിനാരി പരിശീലനത്തില്‍ യാത്രയെ വലത്തോട്ടടോ ഇടത്തോട്ടോ നയിക്കുന്നവരാണ് അധികാരികള്‍. പരിശീലനം സിദ്ധിക്കുമ്പോള്‍ അവരുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ മടികാണിച്ചാല്‍ ചിലപ്പോഴൊക്കെ നമ്മുടെ യാത്ര വഴിതെറ്റിപ്പോകാന്‍ സാധ്യതയുണ്ട്.







No comments:

Post a Comment

HISTORY OF - 'ST MARY'S MINOR SEMINARY, MADONA NAGAR -TRICHUR

   The priestly formation of the seminarians of the Archeparchy of Trichur is coordinated under the auspices of St. Mary’s Minor Seminary....